കൊച്ചി: ശബരിമലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് എജി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലേക്ക് പ്രവര്‍ത്തകരെ ഓരോ ദിവസവും അയയ്ക്കണമെന്ന് വ്യക്തമാക്കുന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലുള്ള സര്‍ക്കുലറാണ് എജി ഹൈക്കോടതിക്ക് നല്‍കിയത്.
