സന്നിധാനം: ശബരിമലയില്‍ പോലീസ് ബൂട്ടിട്ട് എത്തിയ സംഭവത്തില്‍ ശുദ്ധിക്രിയ നടത്താന്‍ തന്ത്രിയുടെ നിര്‍ദേശം. ഇതേതുടര്‍ന്നു ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കി. ഭിന്നലിംഗക്കാര്‍ ചൊവ്വാഴ്ച സന്നിധാനത്ത് എത്തിയപ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി എത്തിയ പോലീസുകാരാണ് ബൂട്ടും ഷീല്‍ഡും അണിഞ്ഞ് സന്നിധാനത്തിനു തൊട്ടു പിന്നിലെ മേല്‍പ്പാലത്തില്‍ കയറിയിരുന്നത്.
