ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന വിധിക്കെതിരെ സ്‌റ്റേ ഇല്ല എന്നും കോടതി വ്യക്തമാക്കി. മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നും കോടതി അറിയിച്ചു. വാദം ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ഭരണഘടന ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചത് 49 പുനഃപരിശോധന ഹര്‍ജികളാണ്. ഇതേസമയം സുപ്രീംകോടതി വിധി എന്തുതന്നെയായാലും വിധി നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
