ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

53 0

പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ഉള്ളതെന്നതും സ്കൂള്‍ അവധിയായതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. അഞ്ച് മണിക്കൂറിലേറെയാണ് ഭക്തര്‍ കുടുങ്ങി കിടക്കുന്നത്.

അതേ സമയം തിരക്ക് കാരണം മണിക്കൂറുകളാണ് എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. 17 പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് നിലയ്ക്കലില്‍ ഇപ്പോള്‍ ഉള്ളത്. ഇവിടെല്ലാമായി 15000 വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാമെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകാര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

Related Post

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി ; താപനില ഉയരും

Posted by - Mar 25, 2019, 04:59 pm IST 0
തിരുവനന്തപുരം: സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്,  ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം,…

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും

Posted by - Dec 7, 2018, 09:38 pm IST 0
കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചത്. വേതന വര്‍ധനവ് നടപ്പാക്കുക,…

അയ്യനെ കാണാതെ മടങ്ങില്ല: ശശികല ടീച്ചര്‍ ഉപവാസത്തില്‍

Posted by - Nov 17, 2018, 10:22 am IST 0
പത്തനംതിട്ട: ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി മ​ല​ക​യ​റു​ന്ന​തി​നി​ടെ അ​റ​സ്‌റ്റി​ലാ​യ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.പി.ശ​ശി​ക​ല റാ​ന്നി പൊ​ലീ​സ് സ്റ്റേ​ഷ​നില്‍ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. അയ്യപ്പനെ കണ്ട് നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഇവര്‍.…

Leave a comment