കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക്കിനു നിരോധനം ഏര്‍പ്പെടുത്തിയത്. ശബരിമലയിലും പരിസരത്തും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂര്‍ണമായി നിരോധിച്ചു.
ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.