തിരുവനന്തപുരം: പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സുപ്രീംകോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണിക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര്‍ വര്‍മ വ്യക്തമാക്കി. പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നും അതേസമയം ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ക്ഷേത്രം അടച്ചിടാനുള്ള അധികാരം കൊട്ടാരത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
