പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണ് പൊലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ടവരാണ്. വഴിയില്‍ തടഞ്ഞതോടെ തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തീര്‍ഥാടകരെ നിലയ്ക്കലിലേക്ക് പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
