ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പാ പൊലീസ് സ്റ്റേഷനില്‍ എത്തി

60 0

ശബരിമല: മലകയറണമെന്ന് ആവശ്യപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനില്‍ യുവതി എത്തി. 30വയസ്സുള്ള യുവതിയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല സ്വദേശിനി അഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് എത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്. 

നിലയ്ക്കല്‍ നിന്ന് കെസ്ആര്‍ടിസി ബസിലാണ് യുവതിയും കുടുംബവും എത്തിയത്. സന്നിധാനത്തെ സാഹചര്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ആക്ടിവിസത്തിന്റെ ഭാഗമായിട്ടാണോ യുവതി എത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയെ രാത്രിയില്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്.

Related Post

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശ പോസ്റ്റ് : യുവാവ് അറസ്റ്റില്‍

Posted by - Apr 19, 2019, 11:45 am IST 0
കൊച്ചി: മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനിൽ സോമസുന്ദരത്തെ…

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

ഇ​ടു​ക്കി അ​ണ​ക്കെട്ട് തുറന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ 

Posted by - Aug 9, 2018, 12:48 pm IST 0
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 2,400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 2399 അടിയിലെത്തിയതോടെയാണ് ട്രയല്‍ റണ്‍…

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ മരിച്ചു

Posted by - Nov 27, 2018, 01:08 pm IST 0
മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന…

ട്രാന്‍സ്ജെന്ററുകള്‍  ശബരിമല ദര്‍ശനം നടത്തി

Posted by - Dec 18, 2018, 11:24 am IST 0
പത്തനംതിട്ട: കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്ററുകള്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി…

Leave a comment