ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു; പിന്മാറ്റം പൊലീസ് ഇടപെടലോടെ

104 0

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസിലാണ് ഇവര്‍ നിലക്കലില്‍ എത്തിയത്.

വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിച്ചു. മുന്‍ അനുഭവങ്ങളെ കുറിച്ചും യുവതികളെ പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. പമ്പ വരെ പോകാനാണ് വന്നതെന്ന് യുവതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ശബരിമലക്ക് പോവാനാണ് വന്നതെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ പിന്മാറുകയാണെന്നും സംഘാംഗമായ ശ്രീദേവി പറഞ്ഞു.

മകര വിളക്ക് മഹോത്സവത്തിനായി ഇന്നലെ നട തുറന്നതു മുതല്‍ വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ ഒമ്പതു മണിവരെ മുപ്പതിനായിരം തീര്‍ഥാടകര്‍ എത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇത്രയും തിരക്ക് അനുഭവപ്പെടുന്ന സമയത്ത് യുവതികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്ന് നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു.

Related Post

ഐഎസ് റിക്രൂട്ട്‌മെന്റ്; ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ

Posted by - Dec 27, 2018, 11:12 am IST 0
കാസര്‍ഗോഡ്: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഐഎസില്‍ ചേരുക…

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം

Posted by - Jun 16, 2018, 01:17 pm IST 0
കോഴിക്കോട്​: മണ്ണിടിഞ്ഞ്​ പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തി​ലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. വലിയ വാഹനങ്ങള്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന്​…

തൊടുപുഴയിലെ മർദ്ദനം; കുട്ടിയുടെ നില അതീവ ഗുരുതരം

Posted by - Apr 6, 2019, 01:31 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍…

അമൃത ഫഡ്‌നാവിസ് മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച്  സോഷ്യൽ മീഡിയയിൽ 

Posted by - Sep 18, 2019, 01:31 pm IST 0
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിശേഷിപ്പിച്ചു . മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന്…

Leave a comment