സന്നിധാനം:ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം. സന്നിധാനത്ത് നിന്നും തീര്‍ത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാര്‍ ശുദ്ധികലശം ചെയ്യുന്നത്. തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചകള്‍ക്ക് ശേഷമാണ് മേല്‍ശാന്തി എത്തി ശ്രീകോവില്‍ അടച്ചത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് മുമ്ബ് തന്നെ ശുദ്ധിക്രിയകള്‍ നടത്തി വീണ്ടും നട തുറക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
