ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കാണ് ശബരിമല യുവതീ പ്രവേശനത്തിനെതിരായ റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത്. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന നാലു ജഡ്ജിമാര്‍ക്ക് പുറമെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുമാണ് റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിഎച്ച്‌പി കേരള അധ്യക്ഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ആര്യാമ സുന്ദരത്തിന്റെ ആവശ്യത്തോട് കോടതി മറുപടി പറഞ്ഞില്ല. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികല്‍ പരിഗണിക്കാമെന്ന് മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അറിയിച്ചത്. പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി അനുവദിക്കുന്നുണ്ടെങ്കില്‍, അതിനൊപ്പം റിട്ട് ഹര്‍ജികള്‍ ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.