ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

91 0

ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ കിട്ടിയത് 4.79 കോടി രൂപ മാത്രമാണ്. 

നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കണക്കാണിത്.  യുവതി പ്രവേശന വിവാദത്തിന് പിന്നാലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്നും വഴിപാടിന് സാധനങ്ങള്‍ വാങ്ങിയെന്നുമുള്ള പ്രചരണം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് 'സ്വാമി ശരണം' എന്നെഴുതിയ പേപ്പറുകളാണ് ഏറെയും ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിനങ്ങളില്‍ 5.62 കോടി രൂപ ലഭിച്ചപ്പോള്‍ 2.69 കോടി രൂപ മാത്രമാണ് ഇത്തവണ ലഭിച്ചത്. .

Related Post

ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

Posted by - Sep 18, 2019, 04:43 pm IST 0
കൊച്ചി: ആലുവ ജില്ലാ ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളജ് വിഎച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്‍റെ മകന്‍ ചിപ്പി (34) ആണ്…

ശബരിമല യുവതീ പ്രവേശനം : ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Posted by - Nov 13, 2018, 09:30 am IST 0
ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച്…

തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍

Posted by - Apr 21, 2018, 12:28 pm IST 0
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്കുമുന്‍പ് കാണാതായ ലാത്വിനിയന്‍ യുവതി ലിഗയുടേതെന്ന് സംശയം. ലിഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടെ വസ്ത്രങ്ങളും മുടിയും സഹോദരി തിരിച്ചറിഞ്ഞുവെന്ന്…

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

ഓച്ചിറ കേസ്: പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തൽ  

Posted by - Mar 29, 2019, 04:59 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസ്. പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് വൈദ്യപരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്.…

Leave a comment