ശബരിമല യുവതീ പ്രവേശനം : ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

93 0

ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് തുറന്നകോടതിയില്‍ പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികള്‍ വൈകിട്ട് മൂന്നുമണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക.

യുവതീപ്രവേശന വിധിയെചോദ്യം ചെയ്ത് നാല് റിട്ട് ഹര്‍ജികളും നാല്‍പ്പത്തിഒന്‍പത് പുനപരിശോധനാഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ വിശ്വഹിന്ദുപരിഷത്ത് അടക്കം സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍ രാവിലെ തുറന്നകോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സജ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

എന്‍എസ്എസ്, തന്ത്രി എന്നിവരടക്കം 49 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം അഞ്ച് സംഘപരിവാര്‍ സംഘടനകളുമുണ്ട്. ഹര്‍ജികള്‍ വൈകീട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിഭാഷകര്‍ക്കോ ഹര്‍ജി പരിഗണിക്കവെ ചേംബറില്‍ പ്രവേശനമില്ല.
 

Related Post

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍

Posted by - Nov 22, 2018, 09:59 am IST 0
എറണാകുളം: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍ . എറണാകുളം എളമക്കരയില്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറാണ് ജയശ്രീ.…

നിപ വൈറസ് ബാധ ആശുപത്രികളിലൂടെ: പുതിയ കണ്ടെത്തല്‍ ഇങ്ങനെ  

Posted by - Jun 3, 2018, 07:07 am IST 0
കോഴിക്കോട് : നിപ വൈറസ് പടര്‍ന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തല്‍. മണിപ്പാല്‍ അക്കാദമി ഓഫ‌് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട‌്മെന്റ‌് ഓഫ‌് വൈറസ‌് റിസര്‍ച്ച‌് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ്…

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST 0
ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ 29 ന് രാവിലെ 10.00 മുതൽ…

നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു

Posted by - Jul 1, 2018, 07:17 am IST 0
തൃശൂര്‍: നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യ(32)യാണ് മരിച്ചത്. നാട്ടുകാരില്‍…

Leave a comment