ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു 

99 0

കണ്ണൂര്‍: പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെന്നും നേരത്തേ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്കു മാറുകായിരുന്നുവെന്നും ഇനി സര്‍ക്കാരും വാക്കു മാറുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ബിന്ദു പറഞ്ഞു.

പക്ഷെ ഇനി എന്തു വന്നാലും ശബരിമല സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്നും ബിന്ദു പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദുവിനെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോരേണ്ടി വന്നിരുന്നു.

പൊലീസിനെ അറിയിക്കാതെ പമ്ബയിലെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും പമ്ബയിലെത്തി അവിടെ കുറച്ച്‌ നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയതോടെ ഇവര്‍ക്ക് നേരെ പ്രതിഷേധമുണ്ടാവുകയായിരുന്നു.

Related Post

പാർക്കിങ്ങിനെ ചൊല്ലിയുള്ള  തർക്കത്തിനിടയിൽ ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു.

Posted by - Sep 14, 2019, 10:13 am IST 0
തൃശൂർ : സിനിമാ തീയേറ്ററിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ. കലാശിച്ചു . മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. തീയറ്റർ മാനേജരും…

പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ 

Posted by - Mar 15, 2018, 08:09 am IST 0
പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ  ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തിൽ പുതിയ മദ്യനയം പാസാക്കി.ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളെ ലക്ഷ്യം വച്ചാണ് പുതിയ…

നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്

Posted by - Apr 24, 2018, 03:09 pm IST 0
കാസര്‍കോട്: നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്.…

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST 0
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…

ചെങ്ങന്നൂരില്‍ വാഹനാപകടം: നാലു പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 27, 2018, 08:34 am IST 0
മുളക്കഴ: കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം . ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷയിലെ യാത്രക്കാരാണ്…

Leave a comment