ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

86 0

സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചത് ഉള്‍പ്പെടെയുള്ള അഞ്ചുവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. പോലീസ് സംഘമെത്തി ഇവരെ തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Post

യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം: പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

Posted by - Apr 28, 2018, 11:26 am IST 0
ആലപ്പുഴ: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിൽ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശ്വാസമുള്ള ഏതൊരു വ്യക്തിയെയും ക്ഷേത്രത്തില്‍ കയറ്റണം. വിശ്വാസമുള്ള…

 ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

Posted by - Oct 30, 2018, 10:27 pm IST 0
തിരുവനന്തപുരം: 2018ലെ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ…

14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം 

Posted by - Nov 28, 2018, 10:21 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്,…

നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Nov 9, 2018, 09:50 pm IST 0
തീരുവ വെട്ടിപ്പു കേസിലെ വിവാദ പ്രതി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15 ന് കോടതിയില്‍ ഹാജരാകാണമെന്നാണ് ഉത്തരവ്.

രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി

Posted by - Nov 30, 2018, 03:45 pm IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും…

Leave a comment