തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
Related Post
തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇതുസംബന്ധിച്ച്…
ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി.സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്‌കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മടങ്ങുന്നുവെന്ന്…
കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍…
എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പാലക്കാട്: പാലക്കാട് എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ റിസ്വാനാണ് മുങ്ങി മരിച്ചത്.
മുബൈയിൽ കഥകളി സംഗീത പരിപാടി അരങ്ങേറി
മുംബൈ: ലയോട്ട – ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡിഷണൽ ആർട്ടിന്റെയും ശ്രുതിലയ ഫൈൻ ആര്ട്സിന്റെയും നേതൃത്വത്തിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കഥകളിപ്പദങ്ങളുടെ അവരതരണവും മുംബൈയിൽ അരങ്ങേറി.…