ശബരിമല: ശബരിമല സന്നിധാനത്തു പോലീസ് വിലക്ക് ലംഘിച്ച് ശരണം വിളിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭഇച്ചു. ശനിയാഴ്ച രാത്രി 11 നാണ് ഇവരെ അറസ്റ്റു ചെയ്തു നീക്കിയത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് വാവരുനടയ്ക്കു മുമ്ബില്‍ ഇരുന്ന് നാമജപം നടത്തിയതിനായിരുന്നു അറസ്റ്റ്.
അറസ്റ്റിലായവരില്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണനും ഉള്‍പ്പെട്ടിരുന്നു. രാത്രിയില്‍ അരമണിക്കൂറിലേറെ ഇവര്‍ വാവരു നടയ്ക്കു മുന്നിലിരുന്ന് ശരണം വിളിച്ചിരുന്നു. പിന്നീട് ഹരിവരാസനം ചൊല്ലി നട അടച്ചശേഷവും ഒരുവിഭാഗം പിരിഞ്ഞുപോകാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതായി സ്ഥലത്തുണ്ടായിരുന്ന എസ്പി പ്രതീഷ്കുമാര്‍ അറിയിക്കുകയായിരുന്നു.
ശബരിമലയില്‍ നിരോധനാജ്ഞ നിലനില്ക്കുകയാണെങ്കിലും കൂട്ടമായെത്തി ശരണം വിളിക്കുന്നതില്‍ തടസമില്ലെന്നു ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. ശരണം വിളിക്കുന്നതില്‍ തടസമില്ലെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് വാവരുനടയ്ക്കു മുമ്ബില്‍ ശരണം വിളിച്ചതോടെയാണ് അറസ്റ്റുണ്ടായത്.