തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .രാഷ്ട്രീയ പ്രശ്നമായി ശുദ്ധിക്രിയയെ കാണരുതെന്ന് തന്ത്രി തന്നെ സ്ത്രീപ്രവേശനം നടന്നതിന് പിന്നാലെ പറഞ്ഞുവെന്നും എ.പദ്മകുമാര്‍ വ്യക്തമാക്കി .മാധ്യമവാര്‍ത്തകളില്‍ നിന്നാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നതായി താനും അറിഞ്ഞത് എന്ന് ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .തന്ത്രി ശുദ്ധിക്രിയ സംബന്ധിച്ച് ദേവസ്വം ബോര്‍ഡിനോട് തന്ത്രി അഭിപ്രായം ചോദിച്ചിരുന്നില്ല എന്നും തന്ത്രിയും മേല്‍ശാന്തിയും കൂടി തീരുമാനിച്ചതാണ് ഇത് എന്നും എ.പദ്മകുമാര്‍ അറിയിച്ചു.
