ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഖില

97 0

വാരാപ്പുഴ: ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഖില. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ശ്രീജിത്തിനെ പരിശോധിച്ചിട്ടില്ലെന്ന് അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പില്‍ പൊലീസിന് അനുകൂലമായ മൊഴിയാണ് ഡോക്ടര്‍ നല്‍കിയതെന്നും അഖില വ്യക്തമാക്കി.

ശരിയായ രീതിയില്‍ ശ്രീജിത്തിനെ ലേഡി ഡോക്ടര്‍ പരിശോധിച്ചില്ല. പരിശോധിച്ചിരുന്നെങ്കില്‍ ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു.  നേരത്തെ ഉണ്ടായ പരിക്കാണെന്ന തരത്തിലാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ പരിശോധനക്ക് പോയപ്പോള്‍ ഡോക്ടര്‍ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു നല്‍കി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഖില ആവശ്യപ്പെട്ടു.

Related Post

താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരും; തൃപ്‌തി ദേശായി 

Posted by - Nov 16, 2018, 10:03 am IST 0
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയുടെ വിമര്‍ശനം. തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള…

വിദേശവനിതയുടെ കൊലപാതകം: പൊലീസിന് നിര്‍ണായകമൊഴി ലഭിച്ചതായി റിപ്പോർട്ട് 

Posted by - May 1, 2018, 10:59 am IST 0
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ കൊലപാതകക്കേസില്‍ പൊലീസിന് നിര്‍ണായകമൊഴി ലഭിച്ചു. മാനഭംഗശ്രമത്തിനുള്ള ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് ഈ തെളിവുശേഖരണം. തീവ്ര നിലപാടുള്ള…

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

Posted by - Nov 6, 2018, 07:19 am IST 0
ശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. ചേര്‍ത്തല സ്വദേശിനി അഞ്ജുവിനെയാണ് കുടുംബത്തോടൊപ്പം പോലീസ് തിരിച്ചയച്ചത്. ശബരിമല അയ്യപ്പ ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് യുവതി എത്തിയത്.…

മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം 

Posted by - Nov 30, 2018, 04:09 pm IST 0
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ഗുഹയില്‍ കുടുങ്ങിയത്. വെള്ളത്തിനായി…

Leave a comment