കസ്‌റ്റഡിയിലിരിക്കെ മരിച്ച എറണാകുളത്തുള്ള വരാപ്പുഴയിലെ ശ്രീജിത്ത് മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് പുതിയ കണ്ടെത്തൽ. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് കസ്‌റ്റഡിയിൽ വെച്ച് ശ്രീജിത്തിനെ ക്രൂരമായി ദേഹോപദ്രവം ഏൽപിച്ചതാണ് മരണ കാരണം എന്ന പോസ്‌റ്റ്മോർട്ടം റിപ്പോട്ട് അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തൽ. കോടതിയിൽ കൊലക്കേസ് എന്ന് ആരോപിച്ച് റിപ്പോർട്ട് നൽകിയെങ്കിലും ആരെയും തന്നെ ഇതുവരെ പ്രതിപട്ടികയിൽ ചേർത്തിട്ടില്ല.
കസ്‌റ്റഡിയിൽ വെച്ച് മരിച്ച ശ്രീജിത്തിനെ ആളുമറിയാണ് പോലീസ് പിടികൂടിയത്.സംഭവത്തിൽ സി.ഐ ക്രിസ്പിൻ എസ്.ഐ ജി.എസ് ദീപക്ക് അടക്കം 7 പോലീസ് ഉദ്യോഗസ്‌ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്.
