ശ്രീജിത്ത് കസ്റ്റഡി മരണം സി.ഐ അറസ്റ്റിൽ 

124 0

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ മർദിച്ച കുറ്റത്തിനല്ല ക്രിസ്പിനെ അറസ്റ്റ് ചെയ്തത് അന്യായമായി തടങ്കിൽ പാർപ്പിക്കുക കോടതിയിൽ സമർപ്പിച്ച രേഖകളിൽ മായം ചേർക്കുക എന്നീ കുറ്റങ്ങൾക്കാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്.
 
മെഡിക്കൽ ബോർഡ് നിഗമനത്തിൽ ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനം മൂലമാണെന്നും അടിവയറ്റിലേറ്റ ഇടിയോ ചവിട്ടോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഉപകരണം കൊണ്ടുള്ള പ്രഹരമോ ആണ് ശ്രീജിത്ത് മരിക്കാൻ ഇടയാക്കിയത് എന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുള്ളതായി രേഖപ്പെടുത്തിയിരുന്നു. ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാർ ഉൾപ്പെടെ സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നി മൂന്ന് പോലീസുകാർ അറസ്റ്റിലായിരുന്നു. 
 

Related Post

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം

Posted by - Mar 8, 2018, 03:25 pm IST 0
ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹമാണ് ഹൈക്കോടതി ബാൻ ചെയ്തിരുന്നത്. കഴിഞ്ഞ…

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Posted by - Jun 9, 2018, 08:36 am IST 0
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശ്കതമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മീന്‍പിടിത്തക്കാര്‍ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തേക്കു പോകരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു…

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആക്രമണം; ഇന്ന് പ്രതിഷേധ ദിനമെന്ന് കര്‍മസമിതി

Posted by - Dec 27, 2018, 10:50 am IST 0
അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. ശബരിമല കര്‍മ സമിതിയുടേതാണ് തീരുമാനം. കേരളത്തില്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും…

റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബി.എസ്. യെദ്യൂരപ്പ

Posted by - Jan 19, 2019, 10:23 am IST 0
ബംഗളൂരു: ഗുരുഗ്രാമില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. തിങ്കളാഴ്ചയായിരുന്നു എംഎല്‍എമാരെ ബിജെപി ഹരിയാനയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച…

Leave a comment