ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ശ്രീജിത്തിനെ എസ്.ഐ ദീപക് കുമാർ മർദിച്ചതായി പറയുന്നുണ്ട്. എസ്.ഐ ദീപക് കുമാർ പറവൂർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്.
മെഡിക്കൽ ബോർഡ് നിഗമനത്തിൽ ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനം മൂലമാണെന്നും അടിവയറ്റിലേറ്റ ഇടിയോ ചവിട്ടോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഉപകരണം കൊണ്ടുള്ള പ്രഹരമോ ആണ് ശ്രീജിത്ത് മരിക്കാൻ ഇടയാക്കിയത് എന്ന് മെഡിക്കൽ ബോർഡ് സ്ഥിതികരിച്ചിരുന്നു. മാത്രമല്ല ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുള്ളതായി രേഖപ്പെടുത്തിയിരുന്നു. ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നി മൂന്ന് പോലീസുകാർ അറസ്റ്റിലായിരുന്നു.
