സംസ്ഥാനത്തെ വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ 

131 0

മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ് ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 

ആറ്റിങ്ങലിലെ എഞ്ചിനീയറിംഗ് കോളജിലെ ബിടെക് വിദ്യാര്‍ത്ഥിയായ സൗരവ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിക്കുന്നതിനായി തുടങ്ങിയ വോയിസ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിന്റെ ആറാം പതിപ്പിന്റെ അഡ്മിനാണ്. തുടര്‍ന്ന് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ഇയാള്‍ പ്രതിയാകും. 

Related Post

വൈറസ് ഭീതി  യാത്രക്കാരില്ല – ട്രെയിനുകൾ കുറച്ച സെൻട്രൽ റെയിൽവേ

Posted by - Mar 18, 2020, 04:16 pm IST 0
കോവിഡ്  ഭീതിമൂലം  യാത്രക്കാരില്ലാത്തതിനാല്‍ സെൻട്രൽ  റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി.11007 11008 – ഡെക്കാൻ എക്സ്പ്രസ്സ് 11201 LTT  AJNI  എക്സ്പ്രസ്   തുടങ്ങി 23 സർവീസുകളാണ് റദ്ധാക്കിയത്.  

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രത മുന്നറിയിപ്പ്‌ നല്‍കി

Posted by - Jul 1, 2018, 12:42 pm IST 0
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍…

കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി

Posted by - Dec 6, 2018, 01:10 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട പൂജ ദിവസം…

ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Dec 2, 2018, 09:37 am IST 0
തിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ…

കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു

Posted by - Jan 19, 2019, 11:46 am IST 0
തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ല വേങ്ങലില്‍ പാടത്ത് ഇന്നലെയാണ് സംഭവം നടക്കുന്നത്. കഴുപ്പില്‍ കോളനിയില്‍…

Leave a comment