തിരുവനന്തപുരം: തുടര്‍ച്ചയായ ഒമ്പതാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്. പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.14 രൂപയും ഡീസലിന് 73.09 രൂപയുമാണ്.
