തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്.
