സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത 

163 0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്‌തേക്കും.  കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ക്കും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

Related Post

കൊച്ചിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു: ഒഴിവായത് വൻദുരന്തം 

Posted by - Apr 28, 2018, 07:12 am IST 0
കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിൽ  പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കവേ ലോറി നിയന്ത്രണം…

ലിഗയുടെ ശരീരത്തിൽ പത്തിലേറെ മുറിവുകൾ

Posted by - Apr 29, 2018, 08:02 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് പുറത്ത്‌വന്നുകൊണ്ടിരിക്കുകയാണ്. യുവതിയുടെ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്നും ഫൊറൻസിക് വിഭാഗം പോലീസിനെ അറിയിച്ചിരുന്നു.…

ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

Posted by - Sep 21, 2018, 06:38 pm IST 0
കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ്. കേസില്‍…

മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ അമിത് ഷാ പ്രാർത്ഥന നടത്തി 

Posted by - Sep 2, 2019, 05:02 pm IST 0
മുംബൈ: ഗണേഷ് ചതുർത്ഥിയുടെ ശുഭദിനത്തിൽ ഗണപതിയുടെ അനുഗ്രഹം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ചു. ഭാരതീയ ജനതാ പാർട്ടി നേതാക്കളും…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - May 30, 2018, 12:56 pm IST 0
 തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രോയോഗിച്ചു.

Leave a comment