സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ നാല് മരണം 

114 0

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച്‌ നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്‌. സംസ്ഥാനത്ത് ഇതുവരെ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 59 ആയി. ഇതില്‍ 50 പേരില്‍ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

75,33,018 ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് ഇതുവരെ വിതരണം ചെയ്തത്. കാസര്‍കോട് ജില്ലയിലെ പുത്തിഗെ സ്വദേശി അബ്ദുള്‍ അസീസ് ആണ് ഇന്ന് മരിച്ചത്. കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് എലിപ്പനി പോസറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. വൈകുന്നരത്തോടെ മരിക്കുകയായിരുന്നു. ഇതുവരെ ജില്ലയില്‍ 18 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 37 പേര്‍ നിരീക്ഷണത്തിലാണ്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായാണ് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തത്

Related Post

ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു

Posted by - Jan 2, 2019, 04:22 pm IST 0
ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ആറ് ആണ്ടുകള്‍ പൂര്‍ത്തിയായി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദില്ലിയില്‍ വീണ്ടും സമാനമായ രീതിയില്‍ കൂട്ട ബലാത്സംഗം.…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

ഇന്ധനവില വീണ്ടും കുറഞ്ഞു

Posted by - Dec 6, 2018, 10:56 am IST 0
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 40പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്.…

കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി

Posted by - Jan 18, 2019, 12:46 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി. സുരക്ഷ ഉറപ്പു വരുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജീവനും…

Leave a comment