തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികില്‍സയിലുളളത്. വിദേശത്തു നിന്നും രോഗത്തിനു ചികില്‍സിച്ചിരുന്നെങ്കിലും നാട്ടിലെത്തിയപ്പോള്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തൃശ്ശൂരിലെ ആശിപത്രിയില്‍ ചികില്‍സ തേടിയത്.
രോഗം ബാധിച്ച മൃഗങ്ങളുടെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്കു പകരുന്നത്. രോഗിയുടെ ശരീര സ്രവങ്ങള്‍ വഴി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരാം. പനി , മസിലുകള്‍ക്ക് കടുത്ത വേദന , നടുവേദന , തലവേദന , , തൊണ്ടവേദന , വയറുവേദന , കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍ . പനി ബാധിച്ചാല്‍ 40ശതമാനം വരെയാണ് മരണ നിരക്ക് .