സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

149 0

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍. വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

വേണുഗോപാലന്‍ നായര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെന്ന് മരുമകന്‍ ബിനു പറഞ്ഞിരുന്നു.വേണുഗോപാലന്‍ നായര്‍ക്ക് ശബരിമല സ്ത്രീ പ്രവേശത്തില്‍ ദു:ഖമുണ്ടായിരുന്നു. സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍ പറഞ്ഞു.

Related Post

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി മഹാദേവന്‍ അന്തരിച്ചു

Posted by - Dec 15, 2018, 03:19 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സയ്ക്കായി…

വി​ഴി​ഞ്ഞ​ത്ത് കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ താ​ണു  

Posted by - Nov 28, 2018, 10:20 am IST 0
വി​ഴി​ഞ്ഞം: നി​യ​മ​ക്കു​രു​ക്കി​ല്‍പ്പെ​ട്ട് വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ മ​റി​ഞ്ഞ് താ​ണു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍​റെ പ​ഴ​യ പെട്രോ​ള്‍ ബോ​ട്ടും ത​ക​ര്‍​ത്തു. വ്യാഴാഴ്ച പു​ല​ര്‍​ച്ചെ​ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ്…

പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം കള്ളം

Posted by - Apr 26, 2018, 06:11 am IST 0
പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാരിന്റെ നുണ വാദത്തെ പൊളിച്ചടുക്കി റിപ്പോർട്ട്. സര്‍ക്കാരിന്റെ മദ്യനയം സത്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പുറത്തുവിട്ടില്ല. ഒടുവില്‍ വന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയുമായി. മുസ്‌ലിം…

Leave a comment