സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരും; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ

168 0

തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യത.

കൊല്ലം,  പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ  ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയർന്നേക്കും. 11 മണി മുതല്‍  മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്. 

Related Post

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

അത്യന്തം ഹീനമായ ഗൂഢാലോചന ഹര്‍ത്താലില്‍ നടന്നു : മുഖ്യമന്ത്ര

Posted by - Apr 27, 2018, 06:57 pm IST 0
തിരുവനന്തപുരം: അത്യന്തം ഹീനമായ ഗൂഢാലോചന അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രചരണം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയും നടന്നുവെന്നും അതില്‍ നമ്മുടെ…

സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

Posted by - Dec 30, 2018, 08:10 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചതായി…

സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Posted by - Apr 12, 2019, 05:04 pm IST 0
കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ്…

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

Leave a comment