തിരുവനന്തപുരം: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില് ഏഴു മുതല് 11 സെന്റീമീറ്റര് വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് ശക്തമായി മഴ തുടരുന്ന ഇടുക്കി ജില്ലയില് പ്രഖ്യാപിച്ച യെല്ലോ അലര്ട്ട് തിങ്കളാഴ്ച വരെ നീട്ടി. തിരുവനന്തപുരം മുതല് കാസര്ഗോഡ് വരെയുള്ള തീരമേഖലകളില് കടലാക്രമണം രൂക്ഷമാകാനും സാധ്യതയുള്ളതിനാല് മീന്പിടുത്തക്കാര് ഞായറാഴ്ച വൈകുന്നരം വരെ കടലില് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
