സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

126 0

ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി. തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.  രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ 9മണി മുതല്‍ 3മണിവരെ. ഇടതുപാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ജെഡിഎസ് , തൃണമൂല്‍, പിഡിപി അടക്കം 20 പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ ദേശീയ ബന്ധിന് പിന്തുണ നല്‍കുന്നത്. നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളും മറ്റും ഓടുന്നതൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും നിരത്തില്‍ ഇല്ല. 

കെ എസ് ആര്‍ ടി സി ബസും ഓടിക്കാന്‍ അനുവദിച്ചിട്ടില്ല. ടാക്‌സിയും ഓട്ടോയും എല്ലാം പ്രതിഷേധത്തിലാണ്. രാത്രിയില്‍ തന്നെ മലബാറില്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. തിരുവനന്തപുരത്ത് തമ്പാനൂരില്‍ സിഐടിയുക്കാര്‍ ബസുകളും മറ്റും തടഞ്ഞു. ഓട്ടോയെല്ലാം രാവിലെ ആറുമണിക്ക് തന്നെ ഓട്ടം നിര്‍ത്താനും നിര്‍ദ്ദേശിച്ചു. ബന്ദ് സമാധാനപരമായിരിക്കണം എന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആഹ്വാനം. എറണാകുളം അടക്കമുള്ള മധ്യ മേഖലയേയും സതംഭിപ്പിച്ചു. മലബാറില്‍ എല്ലാ ഹര്‍ത്താല്‍ ദിനവും പോലെ സമ്ബൂര്‍ണ്ണ നിശ്ചലമാണ് കാര്യങ്ങള്‍.

Related Post

മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്

Posted by - Nov 30, 2018, 04:54 pm IST 0
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. കേസില്‍ നടന് മാത്രമായി പ്രത്യേകം ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ…

ബോംബേറ് കേസ് പ്രതിയെ സി.പിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു

Posted by - May 2, 2018, 08:50 am IST 0
പേരാമ്പ്ര: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ബോംബേറ് കേസ് പ്രതി സുധാകരനെ ആണ് പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി…

കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യു.ഡി.എഫും ബി.ജെ.പിയും

Posted by - May 31, 2018, 10:31 am IST 0
ചെങ്ങന്നൂര്‍: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുമ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മാന്നാറിലും പാണ്ടനാടും കാലിടറി. മാന്നാറിലെ…

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST 0
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.…

Leave a comment