തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്.
35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ നാളെ തന്നെ സുരേഷ് ഗോപി കോര്‍പ്പറേഷനില്‍ തിരിച്ചടക്കും. ഈ സാഹചര്യത്തില്‍ പലിശ ആവശ്യപ്പെടരുത്, ഇതിലൂടെ ജപ്തി ഒഴിവാക്കാനാകുമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.
കുടംബത്തിന്റെ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണ്. മുഖ്യമന്ത്രി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.