തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കരയിലെ സനല്‍ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്. സനലിന്റേത് അപകട മരണമാക്കിതീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ഭാര്യ വിജി ആരോപിച്ചു. കേസന്വേഷണം സിബിഐയേ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിജി കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച അപേക്ഷ നല്‍കും.
