സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

105 0

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍  നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. 

ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ആരോപിച്ചു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Post

ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു

Posted by - Apr 19, 2018, 07:01 am IST 0
ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്‌മി ഹാളിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനിമുതൽ ഹിന്ദുക്കൾക്ക് മാത്രമല്ല  അഹിന്ദുക്കൾക്കും പ്രവേശിക്കാം. ദേവസ്വം ഭരണസമിതി യോഗമാണ് പുതിയ നിയമം…

മരടിലെ ഫ്ലാറ്റ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Posted by - Sep 13, 2019, 01:38 pm IST 0
കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ ഉടമകൾക്ക് നഗരസഭാ നൽകിയ അവസാന തീയതി നാളെ. അവസാനിക്കും .അതിനാൽ  പ്രതിഷേധ പരിപാടികൾ തുടരാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഒഴിയണം എന്നാവശ്യപ്പെട്ടു…

അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Posted by - Jan 5, 2019, 10:24 am IST 0
ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്പുകളില്‍ മൂന്നെണ്ണം മാത്രമേ…

സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Dec 6, 2018, 07:57 am IST 0
കൊച്ചി : ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍…

ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Posted by - Nov 24, 2018, 09:08 pm IST 0
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുംവഴി ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടു കൊട്ടുകര ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. ഇടിമിന്നലേറ്റ് രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക്…

Leave a comment