സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച സംഭവം; എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്

85 0

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

വീട്ടില്‍ ഭാര്യയേയും മക്കളേയും 'അവള്‍' എന്ന് വിളിക്കുക പതിവാണ്. അതു പോലെ തന്നെയാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, എസ്. രാജേന്ദ്രന്‍ വ്യക്തമാക്കി

എന്നാല്‍, സബ്കളക്ടര്‍ രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കില്ലെന്നും സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണം എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചു.

അതേസമയം, മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറിയതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു കൊണ്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related Post

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST 0
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ…

കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted by - Nov 19, 2018, 10:24 am IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. 14 ദിവസത്തേക്ക് ബിജെപി സംസ്ഥാന ജനറല്‍…

മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ

Posted by - Nov 10, 2018, 02:48 pm IST 0
തിരുവനന്തപുരം: മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു…

പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

Posted by - Feb 14, 2019, 12:10 pm IST 0
ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്തു…

ക്ഷേത്രത്തിൽ പോലീസ് നടത്തിയ മൃഗബലി വിവാദമാകുന്നു

Posted by - Apr 29, 2018, 07:45 am IST 0
നെന്മാറ വേല നല്ലരീതിയിൽ നടന്നതിനാൽ പോലീസുകാർ നടത്തിയ മൃഗബലി വിവാദമാകുന്നു. നെന്മാറ സി.ഐ യുടെ മേൽനോട്ടത്തിൽ കൊല്ലങ്കോട്ട് ചിങ്ങൻചിറ കുറുപ്പ്സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് മൃഗബലി നടത്തിയത്. ഏപ്രിൽ…

Leave a comment