ശബരിമല: യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട 40പേര്‍ക്കെതിരെ കേസെടുത്തു. ഹൈടെക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 14വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമേ കലക്ടര്‍ തീരുമാനമെടുക്കുകയുള്ളു.
