തിരുവനന്തപുരം: കാറ്റാടി കറക്കി ലക്ഷങ്ങള്‍ തട്ടിയ സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സരിത കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ലെംസ് പവര്‍ ആന്‍ഡ് കണക്‌ട് എന്ന സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണ അവകാശം നല്‍കാമെന്ന് സരിത വാഗ്ദാനം നല്‍കിയിരുന്നു.
ഇതിനായി 4,50,000 രൂപയും അശോക് കുമാര്‍ ബാങ്കില്‍ നിക്ഷേപിച്ചു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനൊരു കമ്ബിനി നിലവിലില്ലെന്ന് മനസിലാക്കുന്നത്. ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരും ഈ കേസിലുള്‍പ്പെട്ട പ്രധാന പ്രതികളാണ്. കേസില്‍ സരിതക്കെതിരെ അറസറ്റ് വാറണ്ട് ഉണ്ടായ സാഹചര്യത്തിലാണ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.