സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ശ്രീധരന്‍ പിള്ള

95 0

തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള. യുവതീ പ്രവേശനം വിലക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലകാലം സുഗമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. മറ്റ്‌ ഹിന്ദു സംഘടനകളെ ക്ഷണിക്കത്തില്‍ അതൃപ്‌തിയുണ്ട്. സമരരംഗത്ത് തുടരണമോ എന്നത് സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്തി ദേശായിയെ ഹീറോ ആയി കാണുന്നില്ല. അവരു‍‍ടെ വരവ് പ്രശസ്തിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ശ്രീധരന്‍ പിള്ള പറഞ്ഞു.

Related Post

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി മഹാദേവന്‍ അന്തരിച്ചു

Posted by - Dec 15, 2018, 03:19 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സയ്ക്കായി…

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST 0
ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ…

ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

Posted by - Jun 6, 2018, 07:48 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.86 രൂപയും…

കാറും ടെമ്പോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Posted by - Apr 22, 2018, 07:16 am IST 0
ചാവക്കാട്: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.  കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍, മകന്‍…

ശബരിമല: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

Posted by - Nov 15, 2018, 07:21 am IST 0
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. യുവതീപ്രവേശനം മണ്ഡലകാലത്ത് വിലക്കാനാവില്ലെന്നാണ് നിയമോപദേശം. മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട. ഉച്ചയ്ക്ക് ശേഷം പന്തളം…

Leave a comment