തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ സംഘര്‍ഷവുമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. നാളത്തെ യോഗത്തോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് തന്നെയാണ് പ്രതീക്ഷ. സുപ്രീം കോടതി തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളത്തെ യോഗത്തിന് ശേഷമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
