തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒന്‍പത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകള്‍ യഥാക്രമം ജനുവരി 14, 21, 22 തീയതികളില്‍ നടത്തുമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
