സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍

135 0

കോഴിക്കോട്: സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. കാസര്‍കോഡ് നടത്തിയ പ്രസംഗമാണ് എഴുത്തുകാരനെ കുരുക്കിലാക്കിയത്. ജാതീയമായി അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാള്‍ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ഡിവൈഎസ്‌പിയാണ് അറസ്റ്റ് ചെയ്തത്.

Related Post

മുറിയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

Posted by - Nov 24, 2018, 01:01 pm IST 0
കൊ​ട്ടാ​ര​ക്ക​ര: സ്വന്തം മുറിയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊ​ട്ടാ​ര​ക്ക​ര മു​ട്ട​റ സ്വ​ദേ​ശി​നി​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥിനി​യു​മാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് ദു​രൂ​ഹ…

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Posted by - Nov 26, 2018, 11:14 am IST 0
കോതമംഗലം: കോതമംഗലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. അടിമാലി- പത്താംമൈലില്‍ ബസ് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ സ്വകാര്യ ബസുകളുടെ സമരം. കോതമംഗലത്തു നിന്ന് പുറപ്പെടുന്ന മൂന്നാര്‍,…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

നിപ വൈറസ് ; ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി

Posted by - Nov 27, 2018, 09:50 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.  വവ്വാലുകളുടെ പ്രജനനകാലം ആസന്നമായ സാഹചര്യത്തിലാണ് നടപടിയെന്നും പേടിക്കേണ്ട…

സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Posted by - Apr 12, 2019, 05:04 pm IST 0
കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ്…

Leave a comment