കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ. കാസിം. ശനിയാഴ്ച പകല്‍ 11.15ന് കശുവണ്ടി വ്യവസായത്തിലെ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം തുടങ്ങും മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
