സുഹൃത്തുക്കളുടെ പരിഹാസം ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിറ്റോ 

72 0

വടക്കാഞ്ചേരി: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തില്‍ ബിറ്റോയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സുഹൃത്തുക്കളുടെ പരിഹാസം ഭയന്നാണ് നാലാമത്തെ കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് ബിറ്റോ പോലീസിന് മൊഴി നല്‍കിയത്. തുണിക്കടകളില്‍ ജോലിചെയ്യുന്ന ബിറ്റോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഭാര്യ നാലാമതും ഗര്‍ഭിണിയായതോടെ സുഹൃത്തുക്കളോടും നാട്ടുകാരോടും ബിറ്റോ പറഞ്ഞിരുന്നത് ഭാര്യയ്ക്ക് ഗ്യാസിന്റെ അസുഖം ഉണ്ടെന്നായിരുന്നു. 

ഭാര്യ പ്രബിത തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവിച്ചു. സാമ്പത്തിക പ്രതിസന്ധിയും കളിയാക്കുമോ എന്ന ഭയവുംമൂലം കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിലെത്തിക്കാന്‍ തീരുമാനിച്ചു. മറ്റു മൂന്ന് കുട്ടികളെയും ഇടപ്പള്ളി യാത്രയില്‍ ഒപ്പം കൂട്ടി. വീട്ടുകാരെ വിശ്വസിപ്പിക്കാനായിരുന്നു ഇത്. പള്ളിയില്‍ കുഞ്ഞിനെ കുമ്പസാരക്കൂടിനു സമീപം സമര്‍പ്പിച്ചു പോന്നത് കര്‍ത്താവിനെ കുഞ്ഞിനെ ഏല്‍പ്പിച്ചുവെന്ന വിശ്വാസത്തോടെയായിരുന്നുവെന്ന് ബിറ്റോ പറഞ്ഞു. 

Related Post

വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ് 

Posted by - Mar 18, 2018, 07:57 am IST 0
വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ്  വിവരങ്ങൾ വളരെ വേഗം കൈമാറാൻ സംസ്ഥാനത്തെ പൊലീസുകാരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.ഗ്രൂപ്പിൽ പോലീസ് മേധാവിയടക്കം സിവിൽ പോലീസ് ഓഫീസർ ഉൾപ്പടെ 61117…

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

Posted by - Dec 12, 2018, 02:12 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി…

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാല്‍

Posted by - Jan 5, 2019, 03:36 pm IST 0
ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ…

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

പെട്രോൾ സമ്മാനമായി നൽകി ആർ.ടി.ഒ

Posted by - Apr 24, 2018, 12:40 pm IST 0
കാസർഗോഡ് റോഡ് നിയമം പാലിക്കുന്നവർക്ക് പെട്രോൾ സമ്മാനമായി നൽകി. റോഡുസുരക്ഷാ വാരത്തിന്ടെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം. റോഡ് സുരക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവർക്ക് പ്രജോദനമാകാൻ വേണ്ടിയും കൂടിയാണ് അധികൃതർ…

Leave a comment