സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

196 0

ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിര്‍നോ ഗ്രാമത്തില്‍ നടന്ന സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 7 നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ആക്രമണത്തില്‍ അമിര്‍ അഹ്മദ്, അബിദ് ഹുസൈന്‍ എന്നീ യുവാക്കള്‍ക്ക് ഏറ്റുമുട്ടലിനിടെ വെടിയേറ്റു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സഹൂര്‍ തോക്കര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. യുവാക്കള്‍ക്ക് വെടിയേറ്റതോടെ ജനങ്ങള്‍, സൈന്യവും തീവ്രവാദികളും തമ്മില്‍ സംഘട്ടനം നടക്കുന്ന സ്ഥലത്തേക്ക് വരികയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി വെച്ച മുന്നറിയിപ്പ് വെടികള്‍ കൊണ്ട് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

ഒരു രാജ്യവും സ്വന്തം ജനതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിച്ചിട്ടില്ലെന്നും രക്തക്കുളി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്റ് ചെയ്തു. തെക്കന്‍ കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനീക നടപടിക്കിടെയാണ് ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. കൂട്ടക്കൊല എന്നാണ് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സൈനീക നടപടിയെ വിമര്‍ശിച്ചത്. പലയിടത്തും സുരക്ഷാസേന കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ചു. ചിലയിടത്ത് വെടിവയ്പ്പുമുണ്ടായി.

Related Post

ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Posted by - Jun 4, 2018, 09:54 am IST 0
തിരുവനന്തപുരം: വാട്‌സാപ്പ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.  സമരത്തിന്…

പത്മകുമാര്‍ പ്രസിഡന്റ്‌ സ്ഥാനം രാജി വച്ചേക്കുമെന്ന് സൂചന 

Posted by - Oct 25, 2018, 07:01 am IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത്…

മല ചവിട്ടിയ യുവതികള്‍ എവിടെ?  രമേശ് ചെന്നിത്തല

Posted by - Jan 3, 2019, 12:44 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തര്‍ക്ക് മുറിവേറ്റെന്ന് പറഞ്ഞ ചെന്നിത്തല…

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

Posted by - Mar 17, 2018, 04:43 pm IST 0
അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ്…

രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ

Posted by - Sep 24, 2018, 07:29 pm IST 0
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. 64.4 മുതല്‍ 124.4 മി. മീ വരെ ശക്തമായ…

Leave a comment