തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപമാനിച്ചതായി കാട്ടി സുനിത ദേവദാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ സൈബര്‍ ക്രൈം പോലീസിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.
ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.