സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി

85 0

കണ്ണൂര്‍ : തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന സിബിഎസ്‌ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഒഴികെയുള്ള എല്ലാ കോളേജുകളും 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി അറിയിച്ചു. 

കണ്ണൂരില്‍ ഇത് വരെ നിപാ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റ് താലൂക്കുകളിലെ കോളേജുകള്‍ നേരത്തേ തീരുമാനിച്ച പ്രകാരം ജൂണ്‍ അഞ്ചിന് തുറക്കും. ജൂണ്‍ ഒന്നിന് തുറന്ന കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടരും. 

Related Post

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

കണ്ണൂരില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

Posted by - Jun 3, 2018, 10:00 am IST 0
കണ്ണൂര്‍: ചതുരമ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. 

മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Posted by - Jan 5, 2019, 11:43 am IST 0
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. നിലമ്പൂര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ലഘുലേഖകള്‍ വിതരണം ചെയ്ത…

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Posted by - Dec 2, 2018, 04:51 pm IST 0
വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ…

Leave a comment