സ്ത്രീകള്‍ ശബരിമലയിലേക്കു വരരുത് എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി

80 0

തിരുവനന്തപുരം: ശബരിമലയില്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത് സുപ്രീം കോടതിയാണെന്നും ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡലകാലം കഴിയുന്നത് വരെ സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോ‌ര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെയും പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് മന്ത്രിമാര്‍ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിരവധി ആചാരങ്ങള്‍ മാറിയിട്ടുണ്ട്. 1949ലാണ് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ മണ്ഡല മകരവിളക്കിന് മാത്രമേ ശബരിമല നട തുറന്നിരുന്നുള്ളൂ. മലയാളമാസത്തിലും ഓണത്തിനും നടതുറക്കാന്‍ പിന്നീട് തീരുമാനിച്ചു. നേരത്തെയുള്ള ആചാരത്തില്‍ നിന്നുള്ള മാറ്റമാണ്. അത് സൗകര്യപ്രദമാണ്. തിരക്ക് കുറയ്ക്കാം.ഇക്കാര്യത്തിലൊന്നും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Post

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം…

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.…

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST 0
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍,…

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം

Posted by - Dec 14, 2018, 02:11 pm IST 0
കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന്‍ വളപ്പിലെ മാലിന്യക്കൂന്പാരത്തില്‍ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത്…

Leave a comment