സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

59 0

കായംകുളം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഓച്ചിറയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്‌ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ്‌ മോഷണശ്രമം ആദ്യം അറിഞ്ഞത്‌. എ.ടി.എമ്മിന്റെ അടിഭാഗം പൊളിക്കാന്‍ ശ്രമിച്ച നിലയിലാണ്‌ കാണപ്പെട്ടത്. ഇവര്‍ ഓച്ചിറ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ മോഷണശ്രമമാണെന്ന്‌ സ്‌ഥിരീകരിച്ചു. 

പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ എസ്‌.ബി.ഐ അധികൃതര്‍ അറിയിച്ചു. എ.ടി.എമ്മിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങിയതായി പോലീസ്‌ പറഞ്ഞു. ഇന്നലെ വൈകിട്ട്‌ 3.30 ഓടെ ബാങ്ക്‌ അധികൃതര്‍ എ.ടി.എമ്മില്‍ വിശദമായി പരിശോധന നടത്തി. സംഭവം ആലപ്പുഴ ജില്ലയിലായതിനാല്‍ കേസ്‌ കായംകുളം പോലീസിന്‌ കൈമാറി. കായംകുളം സി.ഐ: കെ.സദന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. 

Related Post

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jun 13, 2018, 06:51 am IST 0
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്…

കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Nov 18, 2018, 08:44 am IST 0
പത്തനംതിട്ട: പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ…

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST 0
കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.…

ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 

Posted by - May 28, 2018, 10:11 am IST 0
പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍ (24)​​​​​​ന്റെ…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

Leave a comment