പത്തനംതിട്ട : സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി . ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയത് ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് ഇവര്‍ക്ക് നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാകുന്നത് .
സന്നിധാനത്ത് അന്നദാന വിതരണം 2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡിന് മാത്രമേ നടത്താന്‍ അനുമതിയുള്ളൂ. അതോടൊപ്പം സ്വകാര്യഗ്രൂപ്പുകളെ ഉള്‍പ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും കോടതിവിധിയില്‍ രേഖപെടുത്തിയിട്ടുണ്ട് . ദേവസ്വം ബോര്‍ഡിന്റെ ബാനറില്‍ തന്നെയാണ് അന്നദാനം നടക്കുന്നത് എന്ന് ദേവസ്വം കമ്മീഷ്ണര്‍ വാദിച്ചു .
